ഇടുക്കി: സിപിഐ കട്ടപ്പന സൗത്ത് ലോക്കല്‍ സമ്മേളനം പുളിയന്‍മലയില്‍ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി അംഗം എന്‍ സി നാരായണന്‍ പതാക ഉയര്‍ത്തി. പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വി എന്‍ നടരാജന്‍ രക്തസാക്ഷി പ്രമേയവും സി വിബിന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി കെ ധനപാല്‍, മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, വി എസ് അഭിലാഷ്, കെ എസ് രാജന്‍, അയ്യപ്പന്‍ ജി, എ എസ് രാജ, കെ ആര്‍ രാജേന്ദന്‍, ബിന്ദു ലതാ രാജു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി ഗിരിഷ് മാലിയിലിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി എ എസ് രാജയേയും തെരഞ്ഞെടുത്തു.