പച്ചടി ഇല്ലിച്ചുവട്-ഈണംനഗര്‍ പാത പുനര്‍നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തി തടസം നില്‍ക്കുന്നുവെന്ന് ആരോപണം   

പച്ചടി ഇല്ലിച്ചുവട്-ഈണംനഗര്‍ പാത പുനര്‍നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തി തടസം നില്‍ക്കുന്നുവെന്ന് ആരോപണം   

Jun 10, 2026 - 16:53
 0
പച്ചടി ഇല്ലിച്ചുവട്-ഈണംനഗര്‍ പാത പുനര്‍നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തി തടസം നില്‍ക്കുന്നുവെന്ന് ആരോപണം   
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ ഗ്രാമീണ പാത പുനര്‍നിര്‍മിക്കാന്‍ സ്വകാര്യ ഭൂ ഉടമ തടസം നില്‍ക്കുന്നതായി ആരോപണം. 2018ലെ പ്രളയ കാലത്തുണ്ടായ മണ്ണിടിച്ചിലിലാണ് ഇല്ലിച്ചുവട്-ഈണംനഗര്‍ പാത തകര്‍ന്നത്. നിലവില്‍ ഇരു ഭാഗത്തും പാതയുണ്ടെങ്കിലും മധ്യഭാഗത്ത് നിര്‍മാണം നടത്താതിനാല്‍ ഗതാഗതം സാധ്യമല്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി നിലവില്‍ വിട്ടുനല്‍കുന്നില്ലെന്നാണ് ആരോപണം. കുടിയേറ്റ കാലം മുതല്‍ മേഖലയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള പാത പുനര്‍നിര്‍മിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow