ദൃശ്യം 3യില്‍ അനുമതിയില്ലാതെ വാഹന നമ്പര്‍ ഉപയോഗിച്ചു:  കുഞ്ചിത്തണ്ണി സ്വദേശി പരാതി നല്‍കി 

ദൃശ്യം 3യില്‍ അനുമതിയില്ലാതെ വാഹന നമ്പര്‍ ഉപയോഗിച്ചു:  കുഞ്ചിത്തണ്ണി സ്വദേശി പരാതി നല്‍കി 

Jun 10, 2026 - 16:31
 0
ദൃശ്യം 3യില്‍ അനുമതിയില്ലാതെ വാഹന നമ്പര്‍ ഉപയോഗിച്ചു:  കുഞ്ചിത്തണ്ണി സ്വദേശി പരാതി നല്‍കി 
This is the title of the web page

ഇടുക്കി: ദൃശ്യം 3 സിനിമയിലെ സംവിധായകന്‍ ഉള്‍പ്പെടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ പരാതിയുമായി കുഞ്ചിത്തണ്ണി സ്വദേശി രാജീവ്. സിനിമയിലെ നായകന്‍ ഉപയോഗിച്ച വാഹനത്തിന്റെ  നമ്പര്‍ തന്റെ വാഹനത്തിന്റെ നമ്പരാണെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ചതെന്നുമാണ് പരാതി. സിനിമ കണ്ട കൂട്ടുകാര്‍ ഫോണിലൂടെ വിളിച്ചുപറയുമ്പോഴാണ് താന്‍ സംഭവം അറിഞ്ഞത്. ഇതറിഞ്ഞാണ് രാജീവ് ദൃശ്യം ത്രീ സിനിമ കണ്ടത്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന വാഹനത്തിന് തന്റെ വാഹന നമ്പര്‍ ആണെന്നും ഈ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് കട്ട് ചെയ്ത് മാറ്റണമെന്നുമാണ് രാജീവിന്റെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ ഡിവൈഎസ്പിക്ക് രാജീവ് പരാതി നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow