ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി: നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച
ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി: നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച നടക്കും. പകല്‍ രണ്ടിന് കാഞ്ചിയാര്‍ പള്ളിക്കവല സാംസ്‌കാരിക നിലയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. പെരിയാര്‍ നദിയിലെ തോണിത്തടിയിലെ പമ്പ്ഹൗസില്‍ നിന്ന് ആലടി കുരിശുമലയിലെ ഏഴ് ദശലക്ഷം ശേഷിയുള്ള പ്ലാന്റില്‍ ശുദ്ധീകരിച്ച് കല്‍ത്തൊട്ടി, മേപ്പാറ, ലബ്ബക്കട എന്നിവിടങ്ങളിലെ ടാങ്കുകളില്‍ എത്തിച്ചാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എംപി, കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജല അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, ബിന്ദു മധുക്കുട്ടന്‍, തങ്കമണി സുരേന്ദ്രന്‍, രമ മനോഹരന്‍, സന്ദീപ് എസ് പിള്ള, സി ജി ആനന്ദ്, സി എന്‍ രാജപ്പന്‍പിള്ള, കെ യു ഉമേഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






