കര്‍ഷക തൊഴിലാളികളെ വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തില്‍ എത്തിക്കണം : റെജി ഞള്ളാനി 

കര്‍ഷക തൊഴിലാളികളെ വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തില്‍ എത്തിക്കണം : റെജി ഞള്ളാനി 

Jun 10, 2026 - 16:24
 0
കര്‍ഷക തൊഴിലാളികളെ വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തില്‍ എത്തിക്കണം : റെജി ഞള്ളാനി 
This is the title of the web page

ഇടുക്കി: കര്‍ഷക തൊഴിലാളികളെ വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിക്കണമെന്ന് റെജി ഞള്ളാനി. അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.
തൊഴിലാളി ക്ഷാമംമൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്. ഏലം മേഖല ഒഴികെ എല്ലാ കൃഷിയും നിലച്ചു. അവശേഷിക്കുന്ന ഏലകൃഷിയും തൊഴിലാളി ക്ഷാമം മൂലം വലിയ പ്രിതിസന്ധിയാണ് നേരിടുന്നത്. ഉല്‍പാദനത്തിന്റെ 30 ശതമാനത്തിലധികം വിളവെടുക്കാന്‍ കഴിയാതെ നഷ്ടപ്പെടുകയാണ്. ഇത് കര്‍ഷകര്‍ക്കും രാജ്യത്തിനും കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഏലവുമായി ബന്ധപ്പെട്ട് അഞ്ച് കോടിയിലധികം ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം സര്‍ക്കാരുകള്‍ക്ക് 100 കോടിയിലധികം നികുതിവരുമാനവും ലഭിക്കുന്നു. 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുള്ള സര്‍ക്കാരിന് 1.3 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ വികസനത്തിന് ഉയോഗിക്കാന്‍ സാധിക്കുന്നത്. എന്നിട്ടും തൊഴിലാളികളെ ലഭിക്കാത്തതുമൂലം 500 കോടിയിലധികം രൂപയുടെ ഏലക്ക എടുക്കാന്‍ കഴിയാതെ പാഴാക്കിക്കളയുന്നു. സംസ്ഥാനത്തെ തൊഴില്‍ നിയമത്തില്‍ പറയുന്നതിന്റെ ഇരട്ടിയിലധികം തുകനല്‍കിയാണ് കര്‍ഷകര്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നത.് എന്നിട്ടും തോട്ടത്തിലെ 40 ശതമാനം ജോലികള്‍ക്കും തൊഴിലാളികളെ കിട്ടുന്നില്ല. കര്‍ഷകരുടെ ജീവിതം ചൊദ്യഛിന്നമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷക്കായി അവരുടെ മക്കളെ മറ്റുരാജ്യങ്ങളിലേക്ക് ഓടിപ്പോകുവാന്‍ പ്രേരിപ്പിക്കുകയാണ്. പിന്നാലെ അവരുടെ പ്രായമായ മാതാപിതാക്കളും പോകുന്നു. തൊഴിലാളിക്ഷാമം രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തില്‍ കര്‍ഷകരും ചെറുകിട വ്യാപാരികളും കര്‍ഷക സംഘങ്ങളും സംഘടനകളും നല്‍കുന്ന വര്‍ക്ക് വിസയുടെ അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ കേരളത്തില്‍ എത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം. തൊഴില്‍ ഉടമയുടേയും വിദേശരാജ്യത്തുനിന്നുള്ള തൊഴിലാളികളുടേയും ആവശ്യങ്ങള്‍ രേഖപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ അധീനതയില്‍ ലേബര്‍ പോര്‍ട്ടല്‍ ആരംഭിക്കണം. സ്വയ രക്ഷക്കായി വന്‍കിട തോട്ടം ഉടമകളും അനുഭവസമ്പത്തുള്ള വ്യക്തികളും സ്വന്തം നിലയില്‍ വിദേശ തൊഴിലാളികളെ കേരളത്തിലെത്തിക്കാന്‍ ശ്രമിക്കണം. മേല്‍പറഞ്ഞ കാര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും റെജി ഞള്ളാനി നിവേദനം നല്‍കിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow