വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി
വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി
ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍: നാര്‍ക്കോ ഹണ്ട്' ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പൊലീസിന് രഹസ്യമായി വിവരങ്ങള്‍ കൈമാറുന്നതിനായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പോസ്റ്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രകാശനവും അദ്ദേഹം ചടങ്ങില്‍ നിര്‍വഹിച്ചു. രാജ്യത്തെ യുവജനങ്ങളെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ലഹരിവസ്തുക്കള്‍ വ്യാപകമായി എത്തുന്നതെന്നും എസ്പി പറഞ്ഞു. ഇത്തരം ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കാനാണ് 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതി നടപ്പാക്കുന്നതെന്നും ലഹരി സംബന്ധമായ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഡിവൈഎസ്പി ഷിജു പി എസ് അധ്യക്ഷനായി. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ടോമി ആനക്കുഴിക്കാട്ടില്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. എസ്‌ഐ ആതിര പവിത്രന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സി ആര്‍, പ്രിന്‍സിപ്പല്‍ ജിജോ ജോര്‍ജ്, പ്രഥമാധ്യാപിക അര്‍ച്ചന തോമസ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍ എ ജെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
