വീട്ടുവളപ്പില്‍ സൂക്ഷിച്ച 40 കിലോ ചന്ദനത്തടികളുമായി മറയൂര്‍ സ്വദേശി പിടിയില്‍
വീട്ടുവളപ്പില്‍ സൂക്ഷിച്ച 40 കിലോ ചന്ദനത്തടികളുമായി മറയൂര്‍ സ്വദേശി പിടിയില്‍
ഇടുക്കി: മറയൂര്‍ ടൗണിന് സമീപം വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന 40കിലോ ചന്ദനത്തടികള്‍ പിടികൂടി. മറയൂര്‍ പുതിയമഠത്തില്‍ രാമചന്ദ്രനാണ് പിടിയിലായത്. വിജിലന്‍സ് സംഘവും മറയൂര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികള്‍ പിടികൂടിയത്. പ്രതിയെ ഫ്‌ളൈയിങ് സ്‌ക്വാഡ് മറയൂര്‍ ഓഫീസിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം വീടിനുള്ളില്‍ അനധികൃതമായി 71 ലിറ്റര്‍ വൈന്‍ സൂക്ഷിച്ചതിന് എക്‌സൈസ് വകുപ്പ് പ്രതിക്കെതിരെ കേസ് രേഖപ്പെടുത്തി.
What's Your Reaction?
