കട്ടപ്പന മര്‍ച്ചന്റ്സ് യൂത്ത് വിങ് വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

കട്ടപ്പന മര്‍ച്ചന്റ്സ് യൂത്ത് വിങ് വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

Jun 21, 2025 - 10:53
Jun 21, 2025 - 12:32
 0
കട്ടപ്പന മര്‍ച്ചന്റ്സ് യൂത്ത് വിങ് വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്സ് യൂത്ത് വിങ്ങും ഐസിപിഎഫ് ഇടുക്കി ചാപ്റ്ററും ചേര്‍ന്ന് കരിയര്‍ ടോക്ക് എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. മര്‍ച്ചന്റ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു പഠിച്ചിറങ്ങിയവര്‍ക്കായി കോഴ്സ്, സ്‌കോളര്‍ഷിപ്പ് സാധ്യത എന്നിവ സംബന്ധിച്ച് കരിയര്‍ വിദഗ്ധനും പരിശീലകനുമായ അജി ജോര്‍ജ് ക്ലാസെടുത്തു. ഇരട്ടയാര്‍ റോഡിലെ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഐസിപിഎഫ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സ്റ്റെലിന്‍ ഷാജി അധ്യക്ഷനായി. യൂത്ത് വിങ് പ്രസിഡന്റ് ഷിയാസ് എ.കെ, സെക്രട്ടറി അജിത്ത് സുകുമാരന്‍, ട്രഷറര്‍ ശ്രീധര്‍ ഭാരത്, അനില്‍ പുനര്‍ജനി, ജസ്റ്റിന്‍ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow