നിയമസഭ തെരഞ്ഞെടുപ്പ്: ഇടുക്കി സീറ്റിനായി പിടിമുറുക്കി ഡിസിസി 

നിയമസഭ തെരഞ്ഞെടുപ്പ്: ഇടുക്കി സീറ്റിനായി പിടിമുറുക്കി ഡിസിസി 

Feb 9, 2026 - 11:55
 0
നിയമസഭ തെരഞ്ഞെടുപ്പ്: ഇടുക്കി സീറ്റിനായി പിടിമുറുക്കി ഡിസിസി 
This is the title of the web page

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ഇക്കാര്യം ഉന്നയിച്ച് ഡിസിസി, കെപിസിസിക്ക് കത്ത് നല്‍കിയിരുന്നു. 25 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്നാണ് ആവശ്യം. ഇടുക്കി മണ്ഡലം രൂപീകരിച്ചശേഷം മൂന്നു തവണ മാത്രമാണ് കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചത്. മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 1996 ല്‍ എല്‍ഡിഎഫിലെ പി പി സുലൈമാന്‍ റാവുത്തറായിരുന്നു വിജയി. 2001ല്‍ റോഷി അഗസ്റ്റിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും റോഷി വിജയം ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയിട്ടും റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സീറ്റിന് അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ മണ്ഡലം വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ഇത്തവണ റോഷി അഗസ്റ്റിന്‍ തന്നെയാകും എല്‍ഡിഎഫി സ്ഥാനാര്‍ഥി. സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയെങ്കില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് മത്സരിക്കും. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇരുപാര്‍ട്ടികളും.

What's Your Reaction?

like

dislike

love

funny

angry

sad

wow