വന്യമൃഗ ഭീഷണിയില്‍ മണിയാറന്‍കുടി: ഫെന്‍സിങ് സ്ഥാപിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍
വന്യമൃഗ ഭീഷണിയില്‍ മണിയാറന്‍കുടി: ഫെന്‍സിങ് സ്ഥാപിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍

ഇടുക്കി: വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുതി വേലികള്‍ നശിച്ചതോടെ വാഴത്തോപ്പ് മണിയാറന്‍കുടി വന്യമൃഗ ഭീഷണിയില്‍. ഇവിടെ താമസിക്കുന്നവരില്‍ ഏറെയും പട്ടികവര്‍ഗ വിഭാഗം കുടുംബങ്ങളാണ്. രാത്രികാലങ്ങളില്‍ ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ ഭയന്ന് ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പെരുങ്കാല, മുക്കണ്ണന്‍കുടി, 56 കോളനി, വട്ടമേട്, ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആനയുടെ സാന്നിധ്യം പതിവാണ്. നാട്ടുകാരുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് സ്ഥാപിച്ച ഫെന്‍സിങ്ങും ട്രെഞ്ചുകളുമെല്ലാം കാലഹരണപ്പെട്ടു. ഫെന്‍സിങ്ങിനായി സ്ഥാപിച്ച കമ്പിവേലികള്‍ കാട്ടുവള്ളികള്‍ പടര്‍ന്നും തുരുമ്പെടുത്ത് നശിച്ചു. വന്യമൃഗശല്യം രൂക്ഷമായതോടെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉള്‍പ്പെടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. വനാതിര്‍ത്തിയില്‍ ശക്തമായ ഫെന്‍സിങ് സ്ഥാപിക്കുകയും ട്രെഞ്ചുകള്‍ നിര്‍മിച്ച് ജനവാസ മേഖലയില്‍ കാട്ടുമൃഗങ്ങള്‍ കയറാതെ സംരക്ഷണം ഏര്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






