കെവിവിഇഎസ് വ്യാപാരോത്സവ്: കുഞ്ചിത്തണ്ണിയില്‍് പ്രതിമാസ നറുക്കെടുപ്പ് നടത്തി 

കെവിവിഇഎസ് വ്യാപാരോത്സവ്: കുഞ്ചിത്തണ്ണിയില്‍് പ്രതിമാസ നറുക്കെടുപ്പ് നടത്തി 

Feb 20, 2026 - 16:11
 0
കെവിവിഇഎസ് വ്യാപാരോത്സവ്: കുഞ്ചിത്തണ്ണിയില്‍് പ്രതിമാസ നറുക്കെടുപ്പ് നടത്തി 
This is the title of the web page

ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടത്തുന്ന വ്യാപരോത്സവ് 2026ന്റെ ദേവികുളം നിയോജക മണ്ഡലത്തിലെ പ്രതിമാസ നറുക്കെടുപ്പും സമ്മാന വിതരണവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്  പി എം ബേബി നറുക്കെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ബംമ്പര്‍ സമ്മാനം ഇന്നോവ ക്രിസ്റ്റ കാറും, രണ്ടാം സമ്മാനം അഞ്ച് നിയോജക മണ്ഡലങ്ങളില്‍ ഓരോ മാരുതി ആള്‍ട്ടോ കാറുകളും കൂടാതെ പ്രതിമാസ നറുക്കെടുപ്പില്‍ ടീവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയും ദ്വൈവാര നറുക്കെടുപ്പില്‍ മിക്‌സി, പ്രഷര്‍ കുക്കര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമാണ് നല്‍കിവരുന്നത്. മാര്‍ച്ച് 30 നാണ് സമ്മാന ഉത്സവം പദ്ധതി സമാപിക്കുന്നത്. കുഞ്ചിത്തണ്ണി യൂണിറ്റ് പ്രസിഡന്റ് ജെയിംസ് വര്‍ഗീസ്, നിയോജമണ്ഡലം പ്രസിഡന്റ് ഷാന്റി മാത്യു, ജില്ലാ ഓര്‍ഗനൈസര്‍ സിബി കൊച്ചുവാള്ളാട്ട്, യൂണിറ്റ് ജനറല്‍ സെക്രട്ടറി ഷിബു തെറ്റയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow