ഉടുമ്പന്‍ചോല മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന് പ്രവര്‍ത്തകര്‍
ഉടുമ്പന്‍ചോല മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന് പ്രവര്‍ത്തകര്‍
ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന ആവശ്യമായി പ്രവര്‍ത്തകര്‍ രംഗത്ത്. സിപിഐഎം കോട്ടയായി വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. കാല്‍ നൂറ്റാണ്ടായി ഇടത് പാളയത്താണ് ഉടുമ്പന്‍ചോല. മണ്ഡലം രൂപീകരിച്ച കാലത്ത് കേരള കോണ്‍ഗ്രസാണ് ഇവിടെ മത്സരിച്ചിരുന്നത്. വിവിധ കാലഘട്ടങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാനും സാധിച്ചു. എന്നാല്‍ പിന്നീട് മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ഇതിനുശേഷം അഡ്വ. ഇ എം ആഗസ്തി രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചെങ്കിലും പിന്നീട് യുഡിഎഫ് പക്ഷത്തേയ്ക്ക് മണ്ഡലം എത്തിയിട്ടില്ല. കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയാല്‍ യുഡിഎഫ് പാളയത്തില്‍ എത്തിക്കാനാകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
What's Your Reaction?