കോണ്‍ഗ്രസ് വാഴവര, കൗന്തി വാര്‍ഡ് കമ്മിറ്റികള്‍ ഭൂനിയമ ചട്ടദേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു
കോണ്‍ഗ്രസ് വാഴവര, കൗന്തി വാര്‍ഡ് കമ്മിറ്റികള്‍ ഭൂനിയമ ചട്ടദേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന വാഴവര, കൗന്തി (1,35) വാര്‍ഡ് കമ്മിറ്റികള്‍ ഭൂനിയമ ചട്ട ദേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജനങ്ങളെ തീവെട്ടിക്കൊള്ള നടത്താനുള്ള നീക്കമാണ് പിണറായി വിജയനും സംഘവും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതിയിലൂടെ ഭൂവിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും തുടര്‍ന്ന് യാതൊരു നിര്‍മാണങ്ങളും നടത്താന്‍ കഴിയാതെ ജനജീവിതം ദുരിതപൂരിതമാകുന്ന സാഹചര്യമാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ജോസ് മുത്തനാട്ട് ആരോപിച്ചു. വാര്‍ഡ് പ്രസിഡന്റ് ജെയിംസ് ഏത്തക്കാട്ട് അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ജെസി ബെന്നി, ഷാജി ഓലിക്കല്‍, അരുണ്‍ കുമാര്‍ കാപ്പുകാട്ടില്‍, ജിജി, റെജി പരത്തിക്കുന്നേല്‍, ജോയി പടിഞ്ഞാറെവിരുപ്പില്‍, റോയി നെടുനിലാത്ത് എന്നിവര്‍ സംസാരിച്ചു. കുട്ടിച്ചന്‍ ഒഴുകയില്‍, ബേബി മൂഴിയാങ്കല്‍, ബേബി കൊടയക്കാട്ട്, ഷാജി വലയംതറ, ജോണി കൊടയക്കാട്ട്, കുട്ടിച്ചന്‍ പനച്ചിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






