കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്രയ്ക്ക് കട്ടപ്പനയില്‍ ഉജ്വല വരവേല്‍പ്പ്
കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്രയ്ക്ക് കട്ടപ്പനയില്‍ ഉജ്വല വരവേല്‍പ്പ്
ഇടുക്കി: കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. കട്ടപ്പന ഗുരുദേവ കീര്‍ത്തി സ്തംഭത്തില്‍ പ്രത്യേക പ്രാര്‍ഥനകളും നടന്നു. 200ലേറെ ശ്രീനാരായണീയരാണ് യാത്രയില്‍ പങ്കെടുക്കുന്നത്.
അണക്കര ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തില്‍നിന്ന് സെക്രട്ടറി സ്വാമി ഗുരുപ്രകാശത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര ആരംഭിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചോടെ പോത്തിന്‍കണ്ടം ശാഖയില്‍നിന്ന് ആരംഭിച്ച പദയാത്രയ്ക്ക് പുളിയന്‍മല സെന്‍ട്രല്‍, പുളിയന്‍മല പാറക്കടവ്, അന്യാര്‍തൊളു, കല്ലാര്‍, വിജയപുരം, തേര്‍ഡ് ക്യാമ്പ് എന്നീ ശാഖകള്‍ പുളിയന്‍മലയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് കട്ടപ്പനയിലെത്തിയ യാത്രയെ എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ സ്വീകരിച്ചു. ഗുരുദേവ കീര്‍ത്തിസ്തംഭത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടന്നു.
യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, വൈസ് പ്രസിഡന്റ് വിധു എ സോമന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം കെ എന്‍ തങ്കപ്പന്‍, പുളിയന്‍മല ശാഖ പ്രസിഡന്റ് പ്രവീണ്‍ വട്ടമല, സെക്രട്ടറി എം ആര്‍ ജയന്‍, കൊച്ചുതോവാള ശാഖ പ്രസിഡന്റ് സന്തോഷ് പാതയില്‍, കെ ശശിധരന്‍, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജോഷി കുട്ടട തുടങ്ങിയവര്‍ സംസാരിച്ചു.
കട്ടപ്പനയില്‍നിന്ന് പുനരാരംഭിച്ച പദയാത്ര നരിയമ്പാറ, കാഞ്ചിയാര്‍ ശാഖകളുടെ സ്വീകരണത്തിനുശേഷം തൊപ്പിപ്പാള ശാഖാമന്ദിരത്തില്‍ സമാപിച്ചു. തുടര്‍ന്ന് തീര്‍ഥാടന വിളംബര സമ്മേളനം, സത്സംഗം എന്നിവ നടന്നു.
What's Your Reaction?