രാജാക്കാട് കൊച്ചുമുല്ലക്കാനത്ത് ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ച സംഭവം: പ്രതികള്‍ കാണാമറയത്ത്
രാജാക്കാട് കൊച്ചുമുല്ലക്കാനത്ത് ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ച സംഭവം: പ്രതികള്‍ കാണാമറയത്ത്
ഇടുക്കി: സാമൂഹിക വിരുദ്ധരെകൊണ്ട് ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് രാജാക്കാട് കൊച്ചുമുല്ലക്കാനത്ത് ചൂഴികരയില്‍ രാജേഷും കുടുംബവും. ഏക വരുമാന മാര്‍ഗമായ ഓട്ടോറിക്ഷ മൂന്ന് തവണയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. മൂന്ന് തവണയും പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ ഓട്ടോറിക്ഷയ്ക്ക് തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് നല്‍കിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ആദ്യ ഓട്ടോ കത്തിച്ചപ്പോള്‍ പൊലീസ് നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചു. പിന്നീടും ആവര്‍ത്തിച്ചതോടെ ജില്ലാ പൊലീസ് മേധാവിയ്ക്കും മുഖ്യമന്ത്രിയുമടക്കം പരാതി നല്‍കി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മെറ്റ് ധരിച്ച് കുടചൂടിയെത്തിയാള്‍ ഓട്ടോതീയിട്ട് നശിപ്പിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും പൊലീസ് കേസന്വേഷണം അട്ടമിമറിക്കുന്നുവെന്നാണ് രാജേഷിന്റെ ആരോപണം. പിന്നില്‍ രാഷ്ട്രീയ ഇടപെടലും പണത്തിന്റെ സ്വാധീനവും ഉള്ളതായി സംശയിക്കുന്നുവെന്നും രാജേഷ് പറയുന്നു. ഹെല്‍മെറ്റ് ദറിച്ചെത്തിയയാള്‍ തിരിച്ച് പോയെന്ന കരുതുന്ന ബൈക്കിനെ സംബന്ധിച്ചും സൂചനകള്‍ ഉണ്ടെന്നാണ് രാജേഷ് പറയുന്നത്. പക്ഷെ സമീപത്തുള്ള സിസിടിവികള്‍ പരിശോധിക്കുന്നതിനോ വാഹനം കണ്ടെത്തുന്നതിനോ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നിട്ടും അന്വേഷണം കൃത്യമായി മുമ്പോട്ട് പോകുന്നുവെന്ന് രാജാക്കാട് പൊലീസ് ജില്ലാ പൊലീസ് മേധാവിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏക വരുമാനം നിലച്ചതോടെ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ദുരിതത്തിലാണ് രാജേഷും കുടുംബവും. പൊലീസില്‍നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം മറ്റൊരു ഏന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാജേഷ്.
What's Your Reaction?