അടിമാലി ഇരുട്ടുകാനത്ത് കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്
അടിമാലി ഇരുട്ടുകാനത്ത് കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഇരുട്ടുകാനത്തിനുസമീപം വിനോദ സഞ്ചാരികളുടെ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം. 5 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകിട്ട് 4 ഓടെയാണ് അപകടം. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടം കാരണം. അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.
What's Your Reaction?