രാജകുമാരി പഞ്ചായത്തിന് 24.10 കോടിയുടെ ബജറ്റ്
രാജകുമാരി പഞ്ചായത്തിന് 24.10 കോടിയുടെ ബജറ്റ്

ഇടുക്കി: കാര്‍ഷിക മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി രാജകുമാരി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍ അവതരിപ്പിച്ചു. 24,10,45,607 രൂപ വരവും 23,88,69,025 രൂപ ചിലവും പ്രതീക്ഷിക്കുന്നു. റോഡ് നിര്‍മാണം, കുടിവെള്ളം, മാലിന്യ സംസ്‌കരണം, വനിതകള്‍ക്കും യുവാക്കള്‍ക്കുമായി പദ്ധതികള്‍, വയോജന ക്ഷേമം, പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ക്ഷേമം, ആരോഗ്യ മേഖല, മുള്ളന്തണ്ട് ടുറിസം പദ്ധതി, നീന്തല്‍കുളം, വനിതാ ജിം, ക്ഷീര മേഖല എന്നിവയ്ക്ക് തുക വകയിരുത്തി. പ്രസിഡന്റ് സുമ ബിജു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹന്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബാബു സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






