ശാന്തന്‍പാറ പഞ്ചായത്തിന് 25.72 കോടിയുടെ ബജറ്റ്
ശാന്തന്‍പാറ പഞ്ചായത്തിന് 25.72 കോടിയുടെ ബജറ്റ്
ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷികം, വിനോദം, അടിസ്ഥാന വികസനം എന്നിവയ്ക്ക് മുന്‍ഗണന. 25,72,48,610 കോടി രൂപ വരവും 25,49,65,928 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് ജിഷ ദിലീപിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ജെ മഞ്ചു അവതരിപ്പിച്ചു. ഭവന നിര്‍മാണ മേഖലക്ക് മുന്‍തൂക്കം നല്‍കുന്നതിനൊപ്പം കാര്‍ഷികം, ടൂറിസം, ആധുനിക കൃമിസ്റ്റോറിയം, ഗ്രാമീണ റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികള്‍, മാലിന്യ സംസ്‌കരണം, വയോജന ക്ഷേമം, പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികളുടെ പഠനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, ആരോഗ്യമേഖല വികസനം, എന്നിവക്ക് പുറമെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 2 കോടി 80 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ബജറ്റ് നിരാശാജനകമാണെന്നും മുന്‍ വര്‍ഷങ്ങളിലെ അവര്‍ത്തനമാത്രമാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു
പഞ്ചായത്തംഗങ്ങള്‍, ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?