വിദേശത്ത് ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് കേരളത്തില്‍ എച്ച് നിര്‍ബന്ധമല്ല : മന്ത്രി കെ ബി ഗണേഷ്‌കുമാര്‍
വിദേശത്ത് ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് കേരളത്തില്‍ എച്ച് നിര്‍ബന്ധമല്ല : മന്ത്രി കെ ബി ഗണേഷ്‌കുമാര്‍
ഇടുക്കി: കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് തൊട്ടടുത്തദിവസം ഡ്രൈവിങ് ടെസ്റ്റിന് സൗകര്യം ഒരുക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ടെസ്റ്റിന്റെ തീയതി കഴിഞ്ഞാലും ബന്ധപ്പെട്ട ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എഴുതി നല്‍കിയാല്‍ തൊട്ടടുത്തദിവസം തന്നെ ഡ്രൈവിങ് ടെസ്റ്റിന് അവസരമുണ്ടാകും. പ്രതിദിനം 5 പ്രവാസികള്‍ക്ക് ടെസ്റ്റിന് അവസരമുണ്ട്. വിദേശത്ത് ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് കേരളത്തില്‍ എച്ച് നിര്‍ബന്ധമല്ല. ലൈസന്‍സ് പുതുക്കാന്‍ വിദേശത്തുനിന്ന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ 1 വര്‍ഷത്തിനുള്ളില്‍ സൗജന്യമായി പുതുക്കി നല്‍കുമെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.
What's Your Reaction?

