കന്യാസ്ത്രീകളുടെ അറസ്റ്റ്: ഡിവൈഎഫ്‌ഐ കട്ടപ്പനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി
കന്യാസ്ത്രീകളുടെ അറസ്റ്റ്: ഡിവൈഎഫ്‌ഐ കട്ടപ്പനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി

ഇടുക്കി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപി സര്‍ക്കാരിന്റെ ദ്രോഹനടപടിക്കെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധയോഗം ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസല്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം അധ്യക്ഷനായി. വിവിധ യൂണിറ്റുകളില്‍നിന്നായി നിരവധിപേര്‍ അണിനിരന്നു.
What's Your Reaction?






