എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി 

എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി 

Jun 8, 2026 - 11:09
 0
എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി 
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖ ബാലവേദി പ്രവേശനോത്സവവും വിദ്യഗോപാല മന്ത്രാര്‍ച്ചനയും ശാഖ ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണവും നടത്തി. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ സ്‌പോണ്‍സര്‍ ചെയ്ത രാജേഷ് ചതിയാങ്കലിനെയും സോളാര്‍ ലൈറ്റ് സ്‌പോണ്‍സര്‍ ചെയ്ത സുരേഷ് തുരുത്തിമാലിയേയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് മനോജ് പതാലില്‍ അധ്യക്ഷനായി. ഷാജന്‍ തന്ത്രികള്‍ നേതൃത്വം നല്‍കി. യൂണിയന്‍ കൗണ്‍സിലര്‍ പി കെ  രാജന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് നിഖില്‍ പതിക്കല്‍, എംപ്ലോയീസ് ഫോറം കണ്‍വീനര്‍ അജി വൈപ്പില്‍, വനിതാ സംഘം പ്രസിഡന്റ് സുശീല സുരേന്ദ്രന്‍, സെക്രട്ടറി സന്ധ്യ ഷിനോജ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സനില്‍ സഹദേവന്‍, കുമാരി സംഘം പ്രസിഡന്റ് ജയലക്ഷ്മി ബിജു, ബാലവേദി ഹെഡ്മാസ്റ്റര്‍ റിനു സുഭാഷ്, പിടിഎ പ്രസിഡന്റ് സ്മിജിത്ത് സുവര്‍ണലയം എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow