കട്ടപ്പന വിമന്‍സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു
കട്ടപ്പന വിമന്‍സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കട്ടപ്പന വിമന്‍സ് ക്ലബ് വാര്‍ഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് പുതിയ പസിഡന്റായി ജിജി ജോസ്, സെക്രട്ടറിയായി സാലമ്മ സണ്ണി, ട്രഷററായി ഷേര്‍ളി ബൈജു എന്നിവര്‍ ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് റെജി സിബി അധ്യക്ഷയായി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. മുന്‍ സെക്രട്ടറി ലിസി തങ്കച്ചന്‍, ബിജു മാധവന്‍, വി ആര്‍ സജി, ജോയി ആനിത്തോട്ടം, എസ്ആര്‍ സിബി, ബൈജു എബ്രഹാം, സണ്ണി നീണ്ടൂര്‍, ബിനു ബിജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?