റിട്ട. ഡിഐജി എം ജെ വിജയ്ക്ക് ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി സ്വീകരണം നല്‍കി
റിട്ട. ഡിഐജി എം ജെ വിജയ്ക്ക് ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി സ്വീകരണം നല്‍കി
ഇടുക്കി: റിട്ട. ഡിഐജി എം ജെ വിജയ്ക്ക് ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി സ്വീകരണം നല്‍കി. പ്രസിഡന്റ് മനോജ് എന്‍ അധ്യക്ഷനായി. സോണ്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം എം ജെ വിജയിയെ ആദരിച്ചു. സെക്രട്ടറി കെ ജെ തോമസ്, ട്രഷറര്‍ ലൂക്കാ ജോസഫ്, വൈസ് പ്രസിഡന്റ് ജേക്കബ് കോര എന്നിവര്‍ സംസാരിച്ചു.
കട്ടപ്പന സ്വദേശിയായ എം ജെ വിജയ് യുഎന്‍ രക്ഷാദൗത്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കരാട്ടെ 6വേ ഡാന്‍ ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കിയിട്ടുണ്ട്.
What's Your Reaction?