മൂന്നാറില്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
മൂന്നാറില്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മൂന്നാര്‍ സ്വദേശി അശ്വിനാണ് പിടിയിലായത്. ബിയര്‍കുപ്പി പൊട്ടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ സാഹസികമായി കീഴ്‌പ്പെടുത്തി. മൂന്നാര്‍ ടൗണിനുസമീപം പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഡ്യൂട്ടിയിലായിരുന്നു ഉദ്യോഗസ്ഥരെ ആക്രമിക്കുക, കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുക തുടങ്ങിയ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
What's Your Reaction?






