9 മണിക്കൂറിനിടെ വണ്ടിപ്പെരിയാറില്‍ 3 വാഹനാപകടങ്ങള്‍
9 മണിക്കൂറിനിടെ വണ്ടിപ്പെരിയാറില്‍ 3 വാഹനാപകടങ്ങള്‍

ഇടുക്കി: കൊട്ടാരക്കര ദിന്‍ഡിഗല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാറിന് സമീപം ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി നടന്നത് മൂന്ന് വാഹനാപകടങ്ങള്‍. ശബരിമല തീര്‍ഥാടകരുടെ രണ്ട് വാഹനങ്ങളും പിക്അപ്പുമാണ് പലസമയങ്ങളിലാണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാത്രി 11 ഓടെയാണ് ആദ്യഅപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ 57-ാംമൈലിനുസമീപം റോഡില്‍നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടു. മുമ്പില്‍പോയ ലോറിയില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെയാണ് തെന്നിമാറിയത്. വാഹനത്തിലുണ്ടായിരുന്ന 17 തീര്‍ഥാടകരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ വാളാര്‍ഡിക്ക് സമീപം പിക്അപ്പ് നിയന്ത്രണംവിട്ട് റോഡരികിലെ മണ്‍ഭിത്തിയില്‍ ഇടിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. വാഹനം പൂര്‍ണമായും തകര്‍ന്നെങ്കിലും ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തേനിയില്‍നിന്ന് ചരക്ക് കയറ്റാന്‍ പോകുന്നതിനിടെയാണ് അപകടം.
57-ാംമൈല്‍ ട്രിനിറ്റി സ്‌കൂളിനുസമീപം ഞായറാഴ്ച രാവിലെ എട്ടോടെ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മണ്‍തിട്ടിയില്‍ ഇടിച്ചു. കര്‍ണാടക സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ത്തു. മണ്ഡലകാലം കഴിഞ്ഞ് മടങ്ങുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി അമുല്‍രാജ് മരിച്ചിരുന്നു.
What's Your Reaction?






