ഉപ്പുതറ ടൗണിലെ നടപ്പാതയിലെ സ്ലാബുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം
ഉപ്പുതറ ടൗണിലെ നടപ്പാതയിലെ സ്ലാബുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

ഇടുക്കി: ഉപ്പുതറ വില്ലേജ് ഓഫീസിനുമുമ്പിലെ നടപ്പാതയിലെ കാലപഴക്കം ചെന്ന സ്ലാബുകള്‍ മാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. വിദ്യാര്‍ഥികളടക്കം ദിവസവും നിരവധിയാളുകള്‍ സഞ്ചരിക്കുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. സ്ലാബിന്റെ ഒരു ഭാഗം തകര്‍ന്ന് കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന സ്ഥിതിയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഈ ഭാഗത്ത് കമ്പില്‍ തുണി ചുറ്റി മുന്നറിയിപ്പ് സ്ഥാപിച്ചു. ഉപ്പുതറ ചെറിയപാലം ഭാഗത്ത് അശാസ്ത്രീയമായി ഐറിഷ് ഓട നിര്‍മിച്ചിരിക്കുന്നത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് തടസമാകുന്നു. ബന്ധപ്പെട്ട അധികാരികള്‍ സ്ലാബുകള്‍ മാറ്റി സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






