പിഎംഎഫ്എംഇ പദ്ധതി ബോധവല്‍ക്കരണം കട്ടപ്പനയില്‍
പിഎംഎഫ്എംഇ പദ്ധതി ബോധവല്‍ക്കരണം കട്ടപ്പനയില്‍

ഇടുക്കി: പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് വ്യവസായ ഓഫീസ് ഉടുമ്പഞ്ചോലയുടെയും, കട്ടപ്പന നഗരസഭയുടെയും, കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഭക്ഷ്യ സംസ്‌കരണ മേഖലയിലും സ്‌പൈസസ് പ്രോസസിങ് രംഗത്തും 10 ലക്ഷം രൂപ സബ്‌സിഡിയോടുകൂടിയുള്ള പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും,നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വേണ്ടിയുള്ള ഒരു പദ്ധതിയാണിത്. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. ജെ ബെന്നി അധ്യക്ഷനായി. റിസോഴ്‌സ് ചെയര്‍പേഴ്‌സണ്‍ അന്‍വര്‍ പി മുഹമ്മദ് ക്ലാസെടുത്തു. കൗണ്‍സിലര്‍മാരായ സിബി പറപ്പായി ,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി,പ്രശാന്ത് രാജു, സുധര്‍മ മോഹന്‍ ,സോണിയ ജെയ്ബി, ഷജി തങ്കച്ചന്‍ , സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ ഷൈനി ജിജി ,രത്‌നമ്മ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






