അറ്റകുറ്റപ്പണി നടത്തിയ വെള്ളിലാംകണ്ടം- കല്‍ത്തൊട്ടി റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു: പ്രതിഷേധവുമായി നാട്ടുകാര്‍
അറ്റകുറ്റപ്പണി നടത്തിയ വെള്ളിലാംകണ്ടം- കല്‍ത്തൊട്ടി റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു: പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: വെള്ളിലാംകണ്ടം- കല്‍ത്തൊട്ടി റോഡിലെ അറ്റകുറ്റപ്പണിയില്‍ അശാസ്ത്രീയതെന്ന് നാട്ടുകാര്‍. ടാര്‍ ചെയ്ത പലസ്ഥലങ്ങളിലും ആവശ്യമായ അളവില്‍ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ആക്ഷേപം. വെളിലാംകണ്ടത്തുനിന്ന് കല്‍ത്തൊട്ടി, ലബ്ബക്കട, മേപ്പാറ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പാതയിലാണ് കഴിഞ്ഞദിവസം അറ്റകുറ്റപ്പണി നടത്തിയത്. രണ്ടുകിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണ ജോലികളില്‍ ആവശ്യമായ അളവില്‍ മെറ്റലും ടാനും ഉപയോഗിച്ചില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതോടെ പലഭാഗത്തും ടാറിങ് പൊട്ടിപ്പൊളിഞ്ഞു. മെറ്റല്‍ റോഡില്‍ നിരന്നുകിടക്കുന്നത് വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. സഞ്ചാരയോഗ്യമല്ലാതായ പാതയില്‍ മുമ്പ് മൂന്നുതവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു. വീണ്ടും ഗര്‍ത്തം രൂപപ്പെട്ടതോടെയാണ് പഞ്ചായത്ത് വീണ്ടും നവീകരിച്ചത്. എന്നാല്‍ നിര്‍മാണ ജോലികളില്‍ അശാസ്ത്രീയതയാണെന്നാണ് ആക്ഷേപം. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിക്കൂട്ട് ജോലികളാണ് നടത്തിയതെന്നും കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






