അടിമാലി പഞ്ചായത്ത് കേരളോത്സവം 7,8 തീയതികളില്‍
അടിമാലി പഞ്ചായത്ത് കേരളോത്സവം 7,8 തീയതികളില്‍

ഇടുക്കി: അടിമാലി പഞ്ചായത്ത് കേരളോത്സവം 7,8 തീയതികളില്‍ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം ചെയ്യും. യുവജനങ്ങളുടെ കായികപരവും കലാപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനുമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. 7ന് കായിക മത്സരങ്ങളും 8ന് കലാമത്സരങ്ങളുമാണ് നടക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങള്‍ എം ബി കോളേജ് ഗ്രൗണ്ടിലും ഫുട്ബോള്‍ മത്സരങ്ങള്‍ പത്താംമൈലിലും ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ചാറ്റുപാറയിലുമാണ് നടക്കുക. കലാമത്സരങ്ങള്‍ 8ന് പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടക്കുമെന്ന് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
What's Your Reaction?






