മുരിക്കാശേരി പാവനാന്മ കോളേജ്പടി- പടമുഖം റോഡ് നവീകരിക്കണമെന്ന് നാട്ടുകാര്‍
മുരിക്കാശേരി പാവനാന്മ കോളേജ്പടി- പടമുഖം റോഡ് നവീകരിക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: മുരിക്കാശേരി പാവനാന്മ കോളേജ്പടി- പടമുഖം റോഡിന്റെ ശോച്യാവസ്ഥ കാല്‍നട, വാഹനയാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദിവസേന നൂറിലേറെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് തകര്‍ന്നിട്ട് നാളുകളായി. റോഡിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും ടാറിങ് ഇളകി വലിയ കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. മഴപെയ്യുമ്പോള്‍ കുഴികളില്‍ വെള്ളം നിറയുന്നതും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും സ്ഥിരംസംഭവമാണ്. മുരിക്കാശേരി- തോപ്രാംകുടി റോഡില്‍ ഗതാഗത തടസങ്ങളുണ്ടാകുമ്പോള്‍ സമാന്തര പാതയായി ഉപയോഗിക്കുന്ന റോഡുകൂടിയാണിത്. അധികൃതര്‍ അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് യാത്രാദുരിതം ഒഴിവാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?