നവ കേരള സദസിന് ഫണ്ട് അനുവദിക്കില്ല: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

നവ കേരള സദസിന് ഫണ്ട് അനുവദിക്കില്ല: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Oct 26, 2023 - 03:19
Jul 6, 2024 - 08:32
 0
നവ കേരള സദസിന് ഫണ്ട് അനുവദിക്കില്ല: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
This is the title of the web page

ഇടുക്കി : നവകേരള സദസ്സിന് നഗരസഭയില്‍ നിന്ന് ഫണ്ട് വിനിയോഗിക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ധൂര്‍ത്തിന് ഫണ്ട് അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഭരണസമിതിയുടെ നിലപാട്. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നവകേരള സദസ്സുമായി സഹകരിക്കേണ്ടതില്ലെന്ന കെ. പി. സി. സി യുടെ തീരുമാന പ്രകാരമാണ് യുഡിഎഫ് ഭരിക്കുന്ന കട്ടപ്പന നഗരസഭയും പരിപാടിക്കായി ഫണ്ട് അനുവദിക്കേണ്ടന്ന തീരുമാനമെടുത്തത്. ബുധനാഴ്ച നടന്ന കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നതോടെയാണ് യു ഡി എഫ് അംഗങ്ങള്‍ ഒന്നാകെ എതിര്‍ത്തു.

നവകേരള സദസ്സില്‍ പങ്കാളികളാകുന്നത് രാഷ്ട്രീയ താത്പര്യത്തിനല്ലെന്നും നാടിന്റെ വികസനം ചര്‍ച്ച ചെയ്യാനും നടപ്പാക്കാനുമാണെന്നും ഇതുതകര്‍ക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും എല്‍ ഡി എഫ് അംഗങ്ങള്‍ വിമര്‍ശിച്ചു. നവകേരള നിര്‍മിതിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 11 നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇടുക്കി മണ്ഡലത്തിലെത്തുന്നത്. മന്ത്രിമാരെത്തുമ്പോള്‍ നഗരസഭകള്‍ക്ക് തനതു ഫണ്ടില്‍ നിന്നും ഒരുലക്ഷം രൂപ വരെ വിനിയോഗിക്കാമെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow