മയക്കുമരുന്നിനെതിരെ എഎപി വാഹന പ്രചരണ ജാഥ നടത്തി
മയക്കുമരുന്നിനെതിരെ എഎപി വാഹന പ്രചരണ ജാഥ നടത്തി

ഇടുക്കി: ആംആദ്മിപാര്‍ട്ടി പിറവം നിയോജക മണ്ഡലത്തില്‍ മയക്കുമരുന്നിനെതിരെ വാഹന പ്രചരണ ജാഥ നടത്തി. മദേര്‍സ് എഗനെസ്റ്റ് ഡ്രഗ്‌സ് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ജാഥ 29 ന് വൈകിട്ട് 3ന് മുളംന്തുരുത്തിയില്‍ ജാഥ ക്യാപ്റ്റന്‍ ഇവൈ തങ്കച്ചന് പാര്‍ട്ടി പതാക കൈമാറികൊണ്ട് സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ബൈക്ക് റാലിയുടെ ഉദ്ഘാടനം ജാഥ കോ-ഓര്‍ഡിനേറ്റര്‍ ബേബി തെക്കേടം നിര്‍വഹിച്ചു. പുളിക്കമാലി, ആരക്കുന്നും പേപ്പതി തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ജ്ഥ പിറവം ടൗണില്‍ സമാപിച്ചു. സമാപന സമ്മേളനം പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസില്‍ ജാണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷക്കിര്‍ അലി മുഖ്യപ്രഭാഷണം നടത്തി. വര്‍ധിച്ച് വരുന്നു രാസലഹരിക്കെതിരെ എല്ലാം മറന്ന് ജനം ഒറ്റക്കെട്ടായി നില്‍ക്കാത്ത സാഹചര്യത്തില്‍ തീവ്രവാദത്തിന് സമാന അവസ്ത നമ്മുടെ നാട് നേരിടേണ്ടി വരുമെന്ന് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് ഗോപിനാഥന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി സുജിത് സുകുമാരന്‍, ബിതു വര്‍ഗീസ്, വിനോദ് വി.സി, ഷിബു തങ്കപ്പന്‍, രവി ഇഞ്ചുര്‍, കുമാരന്‍ കുട്ടി , ജെറാള്‍ട്, വര്‍ഗീസ് കെ. യു, ജോമോന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






