മാങ്കുളം സുബ്രഹ്‌മണ്യസ്വാമി ഭദ്രകാളി വനദുര്‍ഗാ ദേവിക്ഷേത്രത്തില്‍ ഉത്സവം ഏപ്രില്‍ 1മുതല്‍ 7വരെ
മാങ്കുളം സുബ്രഹ്‌മണ്യസ്വാമി ഭദ്രകാളി വനദുര്‍ഗാ ദേവിക്ഷേത്രത്തില്‍ ഉത്സവം ഏപ്രില്‍ 1മുതല്‍ 7വരെ

ഇടുക്കി: മാങ്കുളം സുബ്രഹ്‌മണ്യസ്വാമി ഭദ്രകാളി വനദുര്‍ഗാ ദേവിക്ഷേത്രത്തില്‍ ഉത്സവും പ്രതിഷ്ഠാവാര്‍ഷികവും പൊങ്കാലയും ഏപ്രില്‍ 1 മുതല്‍ 7 വരെ നടക്കും.1ന് രാവിലെ 10നും 11നും ഇടയില്‍ ഉത്സവത്തിന് കൊടിയേറ്റും. ശിവഗിരിമഠം തന്ത്രി ശിവനാരായണ തീര്‍ത്ഥസ്വാമി, ക്ഷേത്രം മേല്‍ശാന്തി ജോഷി നാരായണന്‍, ശാന്തിമാരായ സജി, രവീന്ദ്രന്‍, അനന്ദുശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും. 2ന് രാവിലെ മഹാഗണപതിഹോമവും വൈകിട്ട് സര്‍പ്പപൂജയും നൂറുംപാലും സര്‍പ്പംപാട്ടും നടക്കും. 3ന്‌രാവിലെ മഹാമൃത്യജ്ഞയ ഹോമം വൈകിട്ട് ഗുളികന് മേശവഴിപാട്, 4ന് വൈകിട്ട് 7ന് ഭഗവതി സേവ, 5ന് രാവിലെ രക്ഷസിന് വിശേഷാല്‍ പൂജ, പാല്‍പായസം, വൈകിട്ട് മഹാസുദര്‍ശന ഹോമം എന്നിവയും നടക്കും. 6ന് രാവിലെ 10ന് പൊങ്കാലമഹോത്സവം നടക്കും. വൈകിട്ട് 6ന് പള്ളിവേട്ടയും തുടര്‍ന്ന് ഗാനമേളയും അരങ്ങേറും. ഉത്സവത്തിന്റെ ഏഴാംദിവസം വൈകിട്ട് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. തുടര്‍ന്ന് താളുംങ്കണ്ടത്തുനിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും നടക്കും.ഉത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ എല്ലാദിവസവും മൂന്ന് നേരം അന്നദാനം ക്രമീകരിച്ചിട്ടുണ്ട്.വിവിധ ദിവസങ്ങളില്‍ കലാസന്ധ്യയും അരങ്ങേറുമെന്ന് ക്ഷേത്രം പ്രസിഡന്റ് ഷിജി കരിക്കനാട്ട്, സെക്രട്ടറി മോഹന്‍ദാസ് മുകളേല്‍, വൈസ് പ്രസിഡന്റ് സീമ കലേഷ്, ആഘോഷകമ്മിറ്റി കണ്‍വീനര്‍ കലേഷ്‌കുമാര്‍ മുണ്ടപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?






