കോണ്‍ഗ്രസ് സ്വരാജ് മേഖല കണ്‍വന്‍ഷന്‍ നടത്തി
കോണ്‍ഗ്രസ് സ്വരാജ് മേഖല കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍ സ്വരാജ് മേഖല കണ്‍വന്‍ഷന്‍ ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉദ്ഘാടനം ചെയ്തു. അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കമായാണ് മിഷന്‍ 2025 എന്ന പേരില്‍ വാര്‍ഡ് കണ്‍വന്‍ഷനുകള്‍ നടത്തിവരുന്നത്. മണ്ഡലത്തിലെ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അന്തരിച്ച വെള്ളേക്കാട്ട് ഗോപാലന്റെ ചായചിത്രം അനാഛാദനം ചെയ്തു
മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. തോമസ് രാജന്‍, ഇ കെ വാസു, ജോര്‍ജ് ജോസഫ് പടവന്‍, അഡ്വ. കെ ജെ ബെന്നി, ജോര്‍ജ് ജോസഫ് മാമ്പറ, സി കെ സരസന്‍, ജയമോന്‍ കോഴിമല, എം എം ചാക്കോ മുളക്കല്‍, രാജലക്ഷ്മി അനീഷ്, ലിജു ജോസ്, റോയി എവറസ്റ്റ്, സാബു കോട്ടപ്പുറം, സൈജുമോന്‍ കെ കെ, വി കെ കുട്ടപ്പന്‍, ജോര്‍ജ് കീച്ചേരി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






