നെടുങ്കണ്ടം കല്ലാര്‍ പുഴയിലെ ചതുപ്പിൽ അകപ്പെട്ട പശുവിന് രക്ഷകരായി ഫയർ ഫോഴ്സ്
നെടുങ്കണ്ടം കല്ലാര്‍ പുഴയിലെ ചതുപ്പിൽ അകപ്പെട്ട പശുവിന് രക്ഷകരായി ഫയർ ഫോഴ്സ്

ഇടുക്കി : നെടുങ്കണ്ടം കല്ലാര്‍ പുഴയിലെ ചതുപ്പില്‍ അകപ്പെട്ട പശുവിനെ അഗ്നിരക്ഷ സേന രക്ഷപെടുത്തി. കല്ലാര്‍ കാരിപ്പുഴയില്‍ ശോഭനയുടെ പശുവാണ് കല്ലാര്‍ പുഴയിലെ ചതുപ്പില്‍ അകപ്പെട്ടത്. മേയിക്കുന്നതിനായി പുഴയോരത്ത് വിട്ട പശു കാല്‍വഴുതി ചതുപ്പില്‍ താഴ്ന്നുപോകുകയായിരുന്നു. സമീപത്തുള്ള കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥരാണ് പശുവിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് ഫയര്‍ ഫോഴ്‌സ് പശുവിനെ കരയ്‌ക്കെത്തിച്ചത്. ചതുപ്പില്‍ പൂര്‍ണമായും താഴ്ന്ന് കിടന്ന പശുവിന്റെ ശരീരം മരവിച്ചിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി.ഇ സന്തോഷ്, ഉദ്യോഗസ്ഥരായ സജേഷ്, സന്തോഷ്, ബിബിന്‍, മാത്യു, ബിനീഷ്, റെജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
What's Your Reaction?






