ഉപ്പുതറ ടൗണില്‍ പൊലീസ് റൂട്ട് മാര്‍ച്ച്
ഉപ്പുതറ ടൗണില്‍ പൊലീസ് റൂട്ട് മാര്‍ച്ച്

ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉപ്പുതറ ടൗണില്‍ കേന്ദ്ര ദ്രുത കര്‍മ്മ സേനയും, പൊലീസും ഉപ്പുതറ ടൗണില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഉപ്പുതറ എസ് ഐ മിഥുന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. ഉപ്പുതറ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി പൊലീസ് സ്റ്റേഷനില്‍ സമാപിച്ചു. റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചതിലൂടെ തിരഞ്ഞെടുപ്പ് അടുത്തുവെന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ആയുധങ്ങള്‍ എന്തിയുള്ള റൂട്ട് മാര്‍ച്ച് ജനങ്ങളില്‍ കൗതുകമുണര്‍ത്തി.
What's Your Reaction?






