അടിമാലി-കുമളി ദേശീയപാതയോരത്തെ ഉണങ്ങിയ മരങ്ങള്‍ കാല്‍നടയാത്രികര്‍ക്ക് ഭീഷണി
അടിമാലി-കുമളി ദേശീയപാതയോരത്തെ ഉണങ്ങിയ മരങ്ങള്‍ കാല്‍നടയാത്രികര്‍ക്ക് ഭീഷണി
ഇടുക്കി: അടിമാലി-കുമളി ദേശീയപാതയില്‍ ചെറുതോണി പാപ്പന്‍സ് ഹോട്ടലിന് എതിര്‍ഭാഗത്ത് നില്‍ക്കുന്ന ഉണക്കമരങ്ങള്‍ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയാകുന്നു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്ന കലക്ടറുടെ നിര്‍ദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടല്ല. മരത്തിന് താഴെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതിനൊപ്പം വാഹനങ്ങളുടെ പാര്‍ക്കിങ്ങുമുണ്ട്. ഇതിനെല്ലാം പുറമെ കെഎസ്ഇബിയുടെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളും 11 കെ വി ലൈനും ത്രീഫെയ്‌സ് ലൈനും ഈ മരത്തിന് തൊട്ടുതാഴെകൂടിയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വേനല്‍മഴയിലും കാറ്റിലും മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി ലൈനില്‍ തട്ടി തീപിടുത്തമുണ്ടായിരുന്നു. ചെറിയ കാറ്റടിച്ചാല്‍പോലും ഉണങ്ങിയ ചില്ലകള്‍ ഒടിഞ്ഞ് താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീഴുന്നത് പതിവാണ്. വെള്ളക്കയത്തെയും അവസ്ഥ സമാനമാണ്. ഇവിടെ വീടിനോട് ചേര്‍ന്നുനില്‍ക്കുന്ന ഉണക്കമരത്തിനുസമീപം വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ കടന്നുപോകുന്നുണ്ട്. ഒടിഞ്ഞുവീഴുന്ന ചില്ലകള്‍ വീടിന്റെ മേല്‍ക്കൂര തകര്‍ക്കുകയും ഓടുകള്‍ പൊട്ടുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു.
കെഎസ്ഇബി, പഞ്ചായത്ത്, റവന്യൂ, പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ദിവസവും ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും ഈ അപകടം ആരുടെയും കണ്ണില്‍പ്പെടുന്നില്ല. പ്രഖ്യാപനങ്ങളിലും കടലാസുകളിലും മാത്രം ഒതുങ്ങുന്ന ജില്ലാ ഭരണകൂടത്തിന്റെ മഴക്കാല മുന്നൊരുക്കങ്ങളുടെ പൊള്ളത്തരമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. ദുരന്തം നടന്ന ശേഷം ഓടിയെത്തി കണ്ണീരൊഴുക്കാനും നഷ്ടപരിഹാരം പ്രഖ്യാപിക്കാനും മാത്രമാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടുന്ന പ്രവണതയുമാണ് ഈ പ്രതിസന്ധിക്ക് കാരണം. കാലവര്‍ഷം ശക്തമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഭരണകൂടം ഇനിയും ഉറക്കം നടിച്ചാല്‍ ഈ ഉണക്കമരങ്ങള്‍ വിതയ്ക്കുന്ന വലിയൊരു ദുരന്തത്തിനാകും ചെറുതോണി സാക്ഷ്യം വഹിക്കേണ്ടി വരിക.
What's Your Reaction?
