തെരുവ്‌നായ ഭീതിയില്‍ മൂന്നാര്‍
തെരുവ്‌നായ ഭീതിയില്‍ മൂന്നാര്‍

ഇടുക്കി: മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ്‌നായ ശല്യം രൂക്ഷം. രാപകല്‍ വ്യത്യാസമില്ലാതെ നായകള്‍ അലഞ്ഞുതിരിയുന്നത് ആളുകളെ ഭീതിയിലാക്കുന്നു. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തുന്ന ടൗണില്‍ നിരവധി നായകളാണ് ചുറ്റിത്തിരിയുന്നത്. രാത്രികാലങ്ങളിലും പുലര്‍ച്ചെയും ഇവറ്റകള്‍ കുരച്ചുകൊണ്ട് കാല്‍നടയാത്രികര്‍ക്കുനേരെ പാഞ്ഞടുക്കുന്ന സ്ഥിതിയുണ്ട്. റോഡിന്റെ വശങ്ങളില്‍ തമ്പടിക്കുന്ന ഇവറ്റകള്‍ ഇരുചക്രവാഹന യാത്രികരെയും അപകടത്തിലാക്കുന്നു. കൂട്ടമായി നടക്കുന്ന ഇവ കൂടുതല്‍ അക്രമകാരികളാകുന്നു. തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ പിന്തിരിയാതെ ആളുകള്‍ക്കുനേരെ പാഞ്ഞടുക്കുന്നു. സ്ത്രീകളും വയോജനങ്ങളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. അതേസമയം ഇവറ്റകളെ നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. സഞ്ചാരികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് നായശല്യം തടയാന്‍ നടപടിവേണമെന്നാണ് ആവശ്യം.
What's Your Reaction?






