വണ്ടിപ്പെരിയാറില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചുകടത്തി: കാഞ്ഞിരപ്പള്ളി സ്വദേശികളായ 2 പേര്‍ പിടിയില്‍

വണ്ടിപ്പെരിയാറില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചുകടത്തി: കാഞ്ഞിരപ്പള്ളി സ്വദേശികളായ 2 പേര്‍ പിടിയില്‍

Jun 14, 2026 - 12:42
 0
വണ്ടിപ്പെരിയാറില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചുകടത്തി: കാഞ്ഞിരപ്പള്ളി സ്വദേശികളായ 2 പേര്‍ പിടിയില്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍, പീരുമേട് മേഖലകളില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച 2 പേരെ പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശികളായ അല്‍ത്താഫ്(30), ശ്രീഹരി (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്. വണ്ടിപ്പെരിയാര്‍ 59-ാംമൈല്‍ സ്വദേശി ഷിബുവിന്റെ പള്‍സര്‍ 220 ബൈക്ക് മാര്‍ച്ച് 1നാണ് കാണാതായത്. കൂടാതെ, പീരുമേട്ടില്‍നിന്ന് മറ്റൊരു ബൈക്കും മോഷണം പോയിരുന്നു.
ഷിബുവിന്റെ പരാതിയില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെ സമാനമായ മറ്റൊരു കേസില്‍ പ്രതികളെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചത് ഇവരാണെന്ന് തെളിഞ്ഞത്. മോഷണംപോയ ബൈക്ക് എരുമേലിയില്‍നിന്ന് കണ്ടെടുത്തു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ ടി എസ് ജയകൃഷ്ണന്‍, പീരുമേട് എസ്‌ഐ വിനീത്, എഎസ്‌ഐ സുബൈര്‍ എസ്, സിപിഒമാരായ ഫസല്‍ എം, സനില്‍ എന്നിവരാണ് അന്വേഷണം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow