ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം: ഛായാചിത്ര ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം: ഛായാചിത്ര ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

Jun 14, 2026 - 11:43
 0
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം: ഛായാചിത്ര ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: അടിമാലിയില്‍ നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനുമുന്നോടിയായുള്ള ഛായാചിത്ര ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. വണ്ടിപ്പെരിയാറിലെ അയ്യപ്പദാസ് സ്മൃതി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരും നാട്ടുകാരും സ്വീകരണം ഒരുക്കി. ജില്ലാ വൈസ് പ്രസിഡന്റ് മിനി സുരേഷ് ക്യാപ്റ്റനായ ജാഥയില്‍ വിനോദ് റോണി, സ്റ്റെബിന്‍ ബാബു, ജോബി എബ്രഹാം എന്നിവര്‍ അംഗങ്ങളാണ്. കട്ടപ്പനയില്‍ നടന്ന സ്വീകരണയോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍ അധ്യക്ഷനായി. അജിത്ത് ജോസഫ്, ബിബിന്‍ ബാബു, ആശിഷ് ഇടിഞ്ഞമല എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും യുവജനങ്ങളെ സമ്മേളന പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കാനുമാണ് ജാഥ സംഘടിപ്പിച്ചത്.
അടിമാലിയില്‍ 13, 14, 15 തീയതികളിലായി നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ 10ന് അടിമാലി ക്ലബ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്യും. വിവിധ ബ്ലോക്ക് കമ്മിറ്റികളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. സംഘടനയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്ന ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും.
വൈകിട്ട് 6ന് നടക്കുന്ന പൂര്‍വകാല നേതൃസംഗമം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യും. മുന്‍നിര പ്രവര്‍ത്തകരെ ആദരിക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. സമാപന ദിവസമായ 15ന് വൈകിട്ട് നാലിന് അടിമാലി ടൗണില്‍ യുവജനങ്ങളുടെ പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മുന്‍ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബു, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം ഷാജര്‍, ഗ്രീഷ്മ അജയഘോഷ്, ആര്‍ രാഹുല്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow