വേനലില്‍ പ്രിയം കരിമ്പിന്‍ ജ്യൂസ്    

വേനലില്‍ പ്രിയം കരിമ്പിന്‍ ജ്യൂസ്    

Jan 9, 2026 - 14:13
 0
വേനലില്‍ പ്രിയം കരിമ്പിന്‍ ജ്യൂസ്    
This is the title of the web page

ഇടുക്കി:  മഴ മാറി വേനല്‍ക്കാലം ആരംഭിച്ചതോടെ പഴവര്‍ഗങ്ങള്‍ക്കും വിവിധതരം ജ്യൂസുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഇതില്‍ കരിമ്പില്‍ ജ്യൂസിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍. യാത്രാ മധ്യേ കരിമ്പിന്‍ ജ്യൂസ് വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടാല്‍ കരിമ്പിന്‍ ജ്യൂസിന്റെ രുചിനുകരാന്‍ വാഹനങ്ങള്‍ നിര്‍ത്താത്തവര്‍ കുറവാണ്. കരിമ്പിന്റെ മധുരത്തിനൊപ്പം ഒരല്‍പ്പം നാരങ്ങയും ഇഞ്ചിയും ചേരുമ്പോള്‍ ജ്യൂസിന്റെ രുചി വര്‍ധിക്കും. ദാഹമകറ്റി മനസ്സ് നിറഞ്ഞാണ് ആളുകള്‍ മടങ്ങുന്നത്. വില്‍പ്പനക്കാരില്‍ അധികവും അയല്‍ സംസ്ഥാനക്കാരാണ്. തമിഴ്നാട്ടില്‍നിന്നാണ് ജ്യൂസിനായുള്ള കരിമ്പെത്തിക്കുന്നത്. അവ ചീകി വൃത്തിയാക്കി ജ്യൂസടിക്കുവാന്‍ പാകപ്പെടുത്തും. 30 രൂപയാണ് അടിമാലി മേഖലയില്‍ ഒരു ഗ്ലാസ് കരിമ്പിന്‍ ജ്യൂസിന്റെ വില. വാഹന യാത്രികരാണ് കരിമ്പിന്‍ ജ്യൂസ് ആവശ്യക്കാരില്‍ അധികവും. തൊഴിലില്ല എന്ന്      പരിതപിക്കുന്നവര്‍ക്ക് മുമ്പില്‍ ചെറിയ മുതല്‍മുടക്കില്‍ മെച്ചപ്പെട്ട വരുമാനം സ്വയം കണ്ടെത്തി മാതൃകയാകുകയാണ് ഇവര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow