കൈയേറ്റ ഭൂമിയിലെ ഫെന്‍സിങ് ലൈനുകള്‍ നീക്കം ചെയ്യുന്നതില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍

കൈയേറ്റ ഭൂമിയിലെ ഫെന്‍സിങ് ലൈനുകള്‍ നീക്കം ചെയ്യുന്നതില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍

Oct 5, 2026 - 17:10
 0
കൈയേറ്റ ഭൂമിയിലെ ഫെന്‍സിങ് ലൈനുകള്‍ നീക്കം ചെയ്യുന്നതില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
This is the title of the web page

ഇടുക്കി: ജില്ലയിലെ കൈയേറ്റ ഭൂമികളിലെയും റവന്യു-വനം ഭൂമികളിലെ ഫെന്‍സിങ് ലൈനുകളും തടസങ്ങളും നീക്കം ചെയ്യുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വന്യജീവി ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കലക്ടര്‍ ആനത്താരകള്‍ പുനഃസ്ഥാപിക്കുന്നതിനും ഫെന്‍സിങ് ലൈനുകളും തടസങ്ങളും നീക്കം ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയത്. വനംവകുപ്പ് മാത്രം വിചാരിച്ചാല്‍ മനുഷ്യ -വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കുമളിയില്‍ പറഞ്ഞു. ചിന്നക്കനാല്‍ 301 നഗര്‍ സ്ഥാപിച്ചതുമുതല്‍ ഇവിടെ ജനജീവിതം വന്യജീവികള്‍ക്കിടയിലാണ്. മനുഷ്യ -വന്യജീവി സംഘര്‍ഷം പതിവായ ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ പരിസ്ഥിതി സ്‌നേഹികളും കര്‍ഷകരും സര്‍ക്കാരുമായി കൈകോര്‍ക്കണം. ഒരുവശത്ത് കര്‍ഷകരെയും മറുവശത്ത് വന്യ ജീവികളെയും സംരക്ഷിക്കേണ്ട ദുഷ്‌കരമായ ദൗത്യമാണ് വനംവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു ഉപദേശക സമിതി രൂപീകരിക്കുന്നത്. അതില്‍ റിസോര്‍ട്ട് ഉടമകളെയും നഴ്‌സറി ഉടമകളെയും ഉള്‍പ്പെടുത്തിയത് വിവാദമാക്കേണ്ടതില്ലെന്നും യോഗ്യരായവരാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന ആനകളെ ഓടിക്കാന്‍ പടക്കമെറിയുന്ന രീതിയാണ് ഇപ്പോഴും വനംവകുപ്പ് പിന്തുടരുന്നത്. അതിനുമാറ്റം വരേണ്ടതുണ്ടെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പോസിറ്റീവ് കണ്ടീഷനിങ് രീതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.സിറിയക് തോമസ് എംഎല്‍എ അധ്യക്ഷനാനായി. എം. ജെ. സെബാസ്റ്റ്യന്‍, എംഎല്‍എ, കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി. പുഗഴേന്തി, കോഴിമല രാജാവ് രാമന്‍ രാജമന്നാന്‍, ഷാജി കുരിശുമൂട്, വൈല്‍ഡ് ലൈഫ് ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow