ചക്കുപള്ളം പഞ്ചായത്തില്‍ വയോജന കലോത്സവവും ഉല്ലാസയാത്രയും നടത്തി
ചക്കുപള്ളം പഞ്ചായത്തില്‍ വയോജന കലോത്സവവും ഉല്ലാസയാത്രയും നടത്തി
ഇടുക്കി: ചക്കുപള്ളം പഞ്ചായത്തില്‍ വയോജന കലോത്സവവും ഉല്ലാസയാത്രയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രാ ബസുകളില്‍ നടത്തിയ യാത്രയില്‍ നൂറിലേറെ വയോജനങ്ങള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി അധ്യക്ഷയായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ബ്ലോക്ക് പഞ്ചായത്തംഗം അപ്പുക്കുട്ടന്‍ പി കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ ബാബു കോട്ടയ്ക്കല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയന്‍ കുഴിക്കാട്ട്, ശോഭാ പി ആര്‍, ജയമോള്‍ സാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?