കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം ലഹരിയുടെ വ്യാപനമാണ്: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം ലഹരിയുടെ വ്യാപനമാണ്: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ഇടുക്കി: കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് ലഹരിയുടെ വ്യാപനമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ലഹരി ഉല്‍പന്നങ്ങളുടെ വില്‍പനക്കാര്‍ക്കെതിരെ ശക്തമായ നടപടികളില്ല. പൊലീസ് ഇടപെടല്‍ തൃപ്തികരമല്ലന്നും പൊലീസിനെ മറ്റാരോ നിയന്ത്രിക്കുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കര്‍ഷകരുടെ വിഷയത്തില്‍ നിന്ന് രൂപതാ പിന്നോട്ടില്ലന്നും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ആരോപിച്ചു. രൂപതയുടെ കീഴിലുള്ള വിവിധ സംഘടനകളുമായി ആലോചിച്ച് വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്തുനയം സ്വീകരിക്കണമെന്ന നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






