ശ്രദ്ധയുടെ പ്രകടനം ശ്രദ്ധേയം
ശ്രദ്ധയുടെ പ്രകടനം ശ്രദ്ധേയം

കട്ടപ്പന : കലോത്സവ വേദിയിലെ സ്ഥിരം സാന്നിധ്യമാണ് ശ്രദ്ധ സണ്ണി. കഴിഞ്ഞ രണ്ടുതവണയും മോണോആക്ട്, ഇംഗ്ലീഷ് പ്രസംഗം എന്നീ ഇനങ്ങളിലെ ആധിപത്യത്തിന് ഇത്തവണയും മാറ്റമില്ല. എച്ച്എസ്എസ് വിഭാഗത്തിലാണ് രണ്ടിനങ്ങളിലും ഒന്നാമതെത്തിയത്. ആറാംകാസ് മുതൽ കലോത്സവത്തിൽ മത്സരിക്കുന്ന ശ്രദ്ധ വെള്ളയാംകുടി ജെന്റ് ജെറോംസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണ്.
രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളാണ് മോണോആക്ടിൽ അവതരിപ്പിച്ചത്. ചിലപ്പതികാരത്തിലെ കണ്ണകിയായും മണിപ്പുരിൽ അതിക്രമത്തിനിരയായ പെൺകുട്ടികളായും ശ്രദ്ധ പകർന്നാടി. വാഴവര സെന്റ് മേരീസ് എച്ച്എസിലെ പ്രഥമാധ്യാപിക കൂടിയായ അമ്മ ജിജിമോൾ മാത്യു പഠിപ്പിച്ച ഇംഗ്ലീഷ് പ്രസംഗമാണ് ഇത്തവണയും അവതരിപ്പിച്ചത്. കട്ടപ്പന തൊട്ടിയിൽ സണ്ണി ജോസഫാണ് അച്ഛൻ. സഹോദരൻ സിദ്ധാർഥും പഠനകാലയളവിൽ ക്വിസ്, ഇംഗ്ലീഷ് പ്രസംഗം മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
What's Your Reaction?






