കഞ്ഞിക്കുഴി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി
കഞ്ഞിക്കുഴി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്നേഹ സ്പര്‍ശം എന്ന പേരില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കലോത്സവം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോബി ചാലില്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ കെ അജിത്ത്കുമാര്‍, പഞ്ചായത്തംഗങ്ങളായ സിബിച്ചന് മനയ്ക്കല്‍, സാവിത്രി സതീശന്, ദീപാ ജോസഫ്, ഐസന്‍ ജിത്ത്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു എം എ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാമത്സരങ്ങളും അരങ്ങേറി.
What's Your Reaction?