സംഘടിതരാകാത്ത കര്‍ഷകര്‍ പുറന്തള്ളപ്പെടും: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

സംഘടിതരാകാത്ത കര്‍ഷകര്‍ പുറന്തള്ളപ്പെടും: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

Jun 6, 2026 - 11:38
 0
സംഘടിതരാകാത്ത കര്‍ഷകര്‍ പുറന്തള്ളപ്പെടും: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
This is the title of the web page

ഇടുക്കി: ഇന്‍ഫാമം പരിസ്ഥിതി ദിനാചരണം നടത്തി. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍. നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സംഘടിതരാകാത്ത കര്‍ഷകര്‍ പൊതുസമൂഹത്തില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ അസംഘടിതരായതിനാല്‍ ഭരണകൂടം അവരുടെ ആവശ്യങ്ങള്‍ അവഗണിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഭരണകൂടത്തിന്റെ ഈ അവഗണന മൂലം ഹൈറേഞ്ചില്‍നിന്ന് ആളുകള്‍ കൃഷിയും സ്ഥലവും ഉപേക്ഷിച്ച് പോകുന്നതും യാഥാര്‍ഥ്യമാണ്. ഹൈറേഞ്ചിലെ പട്ടയ പ്രശ്‌നങ്ങള്‍ക്കും നിര്‍മാണ നിരോധനത്തിനും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ഭരണകൂടം തയാറാകണം. പലപോഴും വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് മനിഷ്യരെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമായി മാറുന്നു. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ സര്‍ക്കാര്‍ നടത്തിയ നിയമഭേദഗതി നിയമ നാടകളുടെ കുരുക്കില്‍ കുടുങ്ങി കിടക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ ഇന്‍ഫാമിനോട് സഹകരിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി രൂപതയില്‍നിന്ന് ആയിരത്തിലേറെ അംഗങ്ങള്‍ ഇന്‍ഫാമില്‍ അംഗത്വം സ്വീകരിച്ചു. താമരശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷനായി.  ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ.ജോസഫ് കാവനാടി അംഗത്വ വിതരണം നടത്തി. ഫാ.ജോണ്‍ കലൂര്‍, ഇന്‍ഫാം ദേശീയ ചെയര്‍മാര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ഫാ.ബോബി മണ്ണംപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow