എച്ച്എംടിഎ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച: സംരക്ഷണ സമിതിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് സഹകരണ മുന്നണി

എച്ച്എംടിഎ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച: സംരക്ഷണ സമിതിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് സഹകരണ മുന്നണി

Aug 29, 2026 - 18:10
 0
എച്ച്എംടിഎ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച: സംരക്ഷണ സമിതിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് സഹകരണ മുന്നണി
This is the title of the web page

ഇടുക്കി: എച്ച്എംടിഎ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സംരക്ഷണ സമിതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എച്ച്എംടിഎ സഹകരണ മുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടന സാമ്പത്തിക ഭദ്രത കൈവരിച്ചപ്പോള്‍ നേതൃത്വം കൈയടക്കാനുള്ള ഗൂഢാലോചനയാണ് സംരക്ഷണ സമിതി നടത്തുന്നത്. കട്ടപ്പനയില്‍ 52 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ 2026-2028 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ജില്ലയിലെ 5 യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ചികിത്സാ സഹായം, വിവാഹ-വാര്‍ധക്യ പെന്‍ഷനുകള്‍, വിദ്യാഭ്യാസ സഹായം, ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നല്‍കിവരുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും ആസ്തി വകകള്‍ക്ക് പുറമെ ബാക്കി തുക മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി സുരക്ഷിതമായി നിക്ഷേപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കഴിഞ്ഞ 16 വര്‍ഷമായി സംഘടനയെ വളര്‍ച്ചയിലേക്ക് നയിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് മുന്നണി ലക്ഷ്യമിടുന്നത്. കഴിഞ്ഞ പൊതുയോഗത്തില്‍ കണക്കുകള്‍ ഐകകണ്‌ഠ്യേന പാസാക്കിയതാണെന്നും ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇത് പരിശോധിക്കാമെന്നും അവര്‍ പറഞ്ഞു.
ലൂക്കാ ജോസഫ് (ജനറല്‍ സെക്രട്ടറി), നോബി ജോസഫ് (ജോയിന്റ് സെക്രട്ടറി), മനോജ് എബ്രഹാം (ട്രഷറര്‍), (കമ്മിറ്റിയംഗങ്ങള്‍) ജോജി ജോസഫ്, രമണന്‍ പി വി, അനില്‍ എസ് നായര്‍, ബെന്നി സി പി, ലിജോമോന്‍ കെ വി, വിശ്വനാഥന്‍ കെ വി, ജോസ് പ്രകാശ്, എബ്രഹാം മാണി, മാത്യു പി എം എന്നിവരാണ് എച്ച്എംടിഎ സഹകരണ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow