പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അണക്കര സ്വദേശി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അണക്കര സ്വദേശി അറസ്റ്റില്‍
ഇടുക്കി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അണക്കര ചിറയ്ക്കല്‍ ബിബി(22) ആണ് പിടിയിലായത്. 14കാരിയുമായി മൂന്നുമാസംമുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് പലതവണ രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും വീടിന്റെ സമീപത്തുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍വച്ചും പീഡനത്തിനിരയാക്കിയെന്നാണ് പരാതി. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ പ്രേംകുമാര്‍, എസ്‌ഐമാരായ എബി ജോര്‍ജ്, സജി കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
What's Your Reaction?