ശാന്തന്‍പാറയില്‍ പാലിയേറ്റീവ് കുടുംബസംഗമം
ശാന്തന്‍പാറയില്‍ പാലിയേറ്റീവ് കുടുംബസംഗമം

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബസംഗമം നടത്തി. ശാന്തന്‍പാറ പഞ്ചായത്തിലെ പാലിയേറ്റിവ് പരിചരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വയോധികര്‍ക്കും വിവിധ ശാരീരിക ബുദ്ധിമുട്ടുകളാല്‍ വീടുകളില്‍ കഴിയുന്നവര്‍ക്കും സമയം ചെലവഴിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കുവാനും കലാപരിപാടികള്‍ അവതരിപ്പിക്കാനും അവസരമൊരുക്കി. ശാന്തന്‍പാറ പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹന്‍കുമാര്‍ വയോധികരെയും ആരോഗ്യപ്രവര്‍ത്തകരെയും ആദരിച്ചു. സുമനസുകളുടെ സഹായത്തോടെ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത്യ സെലിന്‍, രാജേശ്വരി കാളിമുത്തു, മെഡിക്കല്‍ ഓഫിസര്‍ അതുല്യ രവീന്ദ്രന്‍, ഫാ. ജോസ് ദിലീപ്, ആനി മാത്യു, ജിഷാ ദിലീപ്, ഡോ. രമ്യ, സേനാപതി ശശി, ഡോ. എല്‍ബി, വി വി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. സ്നേഹവിരുന്നും നടത്തി.
What's Your Reaction?






